കരാര്‍ നിയമനം
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ
രേഖയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
ക്രമനമ്പര്‍, തസ്തിക, യോഗ്യത, സമയം ക്രമത്തില്‍ ചുവടെ.
1, സ്റ്റാഫ് നഴ്‌സ്, ജിഎന്‍എം / ബിഎസ് സി നഴ്‌സിംഗ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മാര്‍ച്ച് മൂന്ന് രാവിലെ 10.30.
2, നഴ്‌സിംഗ് സഹായി, എഎന്‍എം, മാര്‍ച്ച് മൂന്ന് രാവിലെ 11.30.
3, ലാബ് ടെക്‌നീഷ്യന്‍, ഡിഎംഎല്‍റ്റി/ ബിഎസ് സി എംഎല്‍റ്റി ആന്‍ഡ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 1.30.
4, ഫിസിയോ തെറാപിസ്റ്റ് , ബിപിറ്റി ആന്‍ഡ് ആര്‍ സി ഐ രജിസ്‌ട്രേഷന്‍, മാര്‍ച്ച് മൂന്ന് വൈകിട്ട് മൂന്ന്്.
5, അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ബിരുദവും ഡിസിഎയോ അതിന് മുകളിലോ മാര്‍ച്ച് നാല് രാവിലെ 10.30.
6,ഡ്രൈവര്‍, ഏഴാം ക്ലാസും ഹെവി വെഹിക്കിള്‍ ലൈസന്‍സും മാര്‍ച്ച് നാല് ഉച്ചയ്ക്ക് രണ്ടിന്
7, ക്ലീനിംഗ് സ്റ്റാഫ്, ഏഴാം ക്ലാസും ആശുപത്രിയിലെ പ്രവൃത്തി പരിചയം, മാര്‍ച്ച് അഞ്ച് രാവിലെ 10.30
- Log in to post comments