Skip to main content

ആലപ്പുഴ ജില്ലാ കോടതി പാലം പുനർനിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലപ്പുഴ ജില്ലാ കോടതി പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി തെക്കേകരയിൽ മെയിൻ ബ്രിഡ്ജിന്റെ പൈലിംഗ് ജോലികളും റിട്ടൈനിംഗ് വാളിന്റെ നിർമ്മാണവും ആരംഭിക്കുന്നതിനാൽ, ജെ.പി ടവർ ഷോപ്പിംഗ് കോംപ്ലക്സ് മുതൽ പുലിക്കാട്ടിൽ ഷോപ്പിന്റെ കിഴക്ക് ഭാഗം വരെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

 ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എ.വി.ജെ  ജംഗ്ഷൻ വഴി തിരിഞ്ഞു പോകേണ്ടതാണ്. കൂടാതെ, വൈ.എം.സി.എ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് പഴവങ്ങാടി പിച്ചു അയ്യർ ജംഗ്ഷൻ വഴിയുള്ള റോഡ് ഉപയോഗിക്കാവുന്നതാണെന്നും കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date