Post Category
എച്ച്.പി.വി. വാക്സിനേഷന് ജില്ലയിൽ തുടക്കമായി
ഗർഭാശയഗള അർബുദത്തെ ചെറുക്കുന്നതിന് ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിൽ എച്ച്.പി.വി. വാക്സിനേഷൻ ഉൾപ്പെടുത്തുന്നതിനു മുന്നോടിയായി ദേശീയതലത്തിൽ ആരംഭിച്ച ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ എ.എം.നൗഫൽ അധ്യക്ഷനായി. ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുൻ വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകി. നഗരസഭാംഗം എ.എസ്. കവിത, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, ഡോ. പാർവതി പ്രസാദ്, ഡോ. എസ് ആർ ദിലീപ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments