Skip to main content

കൈറ്റ് ഹരിതവിദ്യാലയം 4.0 ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂള്‍ ചേർത്തല പ്രത്യേക പുരസ്കാരം നേടി.

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ ജില്ലക്ക് മികച്ച നേട്ടം.   സെക്കൻ്ററി വിഭാഗം  സംസ്ഥാന തലത്തിൽ ആലപ്പുഴ  ജില്ലയില്‍ നിന്നുള്ള ഗവ. ഗേൾസ്  ഹയർ സെക്കന്ററി സ്കൂള്‍ ചേർത്തല ഫൈനല്‍ ലിസ്റ്റില്‍ വന്ന സ്കൂളുകള്‍ക്കുള്ള പ്രത്യേക പുരസ്കാരത്തിന് അർഹമായി. കടക്കരപ്പള്ളി  GLPS ലെ അളകനന്ദ ആര്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള പുരസ്കാരത്തിന് അർഹയായി.

    സജീവമായി പ്രവര്‍ത്തിക്കുന്ന 20-ഓളം ക്ലബ്ബുകളുടെ സഹായത്തോടെ വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ആലപ്പുഴ ജില്ലയിലെ ഗവ. ഗേൾസ്  ഹയർ സെക്കന്ററി സ്കൂള്‍ ചേർത്തല .  ഇവിടെ അധ്യാപകര്‍ മാത്രമല്ല കുട്ടികളും പഠന വിഭവങ്ങള്‍ തയ്യാറാക്കുന്നു. നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പഠനപ്രവർത്തനങ്ങള്‍, കലാ-കായിക പ്രവർത്തനങ്ങളിലെ മികവ്, പി.ടി.എ/എസ്.എം.സി, നാട്ടുകാർ എന്നിവരുടെ പിന്തുണയോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്ന ജനകീയ വിദ്യാലയം തുടങ്ങിയ മികവുകളാണ് സൂളുകളെ സമ്മാനത്തിന് അർഹമാക്കിയതെന്ന്  കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.

    ഫൈനല്‍ ലിസ്റ്റില്‍ വന്ന സ്കൂളുകള്‍ക്കുള്ള പ്രത്യേക പുരസ്കാരമായ  ശില്പവും 50,000/- രൂപ ക്യാഷ് അവാര്‍ഡും ചേർത്തല ഗവ. ഗേൾസ്  ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു. ശനിയാഴ്ച  തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.  

സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.

date