Post Category
അങ്കണവാടി നവീകരണത്തിന് ടെൻഡർ ക്ഷണിച്ചു
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് പദ്ധതിയുടെ കീഴിലെ എട്ട് അങ്കണവാടികളുടെ നവീകരണത്തിന് ടെൻഡറുകൾ ക്ഷണിച്ചു. 2024- 25 വർഷത്തെ സക്ഷം അങ്കണവാടി പദ്ധതിയുടെ ഭാഗമായാണ് നടപടി. കളിപ്പാട്ട കിറ്റുകൾ, ശിശു സൗഹൃദമേശകൾ, ഫ്ലോർ മാറ്റുകൾ എന്നിവ വിതരണം ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. അവസാന തീയതി മാർച്ച് 13ന് ഉച്ചയ്ക്ക് 12 മണി. ഫോൺ: 0478-2810043
date
- Log in to post comments