Skip to main content

ജില്ലയില്‍ ആകെ 83 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക്  അംഗീകാരം

*തിങ്കളാഴ്ച അംഗീകാരം ലഭിച്ചത് 56 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക്* 

ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 56 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി (അഡ്‌ഹോക്) യോഗം അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലാകെ 83 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 2026-27 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടി. 

ആലപ്പുഴ, ഹരിപ്പാട്, ചേര്‍ത്തല, മാവേലിക്കര നഗരസഭകള്‍, തൈക്കാട്ടുശ്ശേരി, അമ്പലപ്പുഴ, കഞ്ഞിക്കുഴി, ഹരിപ്പാട്, വെളിയനാട്, ചമ്പക്കുളം, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകള്‍, പെരുമ്പളം, മുട്ടാര്‍, കാര്‍ത്തികപ്പള്ളി, പുന്നപ്ര വടക്ക്, അരൂര്‍, കുത്തിയതോട്, രാമങ്കരി, കോടംതുരുത്ത്, നൂറനാട്, ആറാട്ടുപുഴ, മുഹമ്മ, മാവേലിക്കര തെക്കേക്കര, പത്തിയൂര്‍, ചെറുതന, പുളിങ്കുന്ന്, ആല, പാണ്ടനാട്, എടത്വ, അമ്പലപ്പുഴ വടക്ക്, ആര്യാട്, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കഞ്ഞിക്കുഴി, കണ്ടല്ലൂര്‍, വീയപുരം, മുളക്കുഴ, ദേവികുളങ്ങര, തൃക്കുന്നപ്പുഴ, തൈക്കാട്ടുശ്ശേരി, അമ്പലപ്പുഴ തെക്ക്, ചെട്ടികുളങ്ങര, തകഴി, ചെറിയനാട്, മുതുകുളം, പുന്നപ്രതെക്ക്, ബുധനൂര്‍, മാരാരിക്കുളം തെക്ക്, പുറക്കാട്, കൃഷ്ണപുരം, ചേര്‍ത്തല തെക്ക്,  മാവേലിക്കര താമരക്കുളം, ചേപ്പാട്, മാന്നാര്‍, പാലമേല്‍, എന്നീ 45 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 56 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2026-27 വാര്‍ഷിക പദ്ധതികള്‍ക്കാണ് തിങ്കളാഴ്ച നടന്ന ഡി.പി.സി (അഡ്‌ഹോക്) യോഗം അംഗീകാരം നല്‍കിയത്. 

കായംകുളം നഗരസഭ, ചിങ്ങോലി, ചുനക്കര, പുലിയൂര്‍, തലവടി, തിരുവന്‍വണ്ടൂര്‍, വള്ളികുന്നം, വെണ്‍മണി തുടങ്ങിയ  തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്  പദ്ധതികള്‍ ഇനി  സമര്‍പ്പിക്കാനുള്ളത്. 

 പൊതുതെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യം പരിഗണിച്ച് നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കുവാന്‍ ജില്ലാ ആസൂത്രണ കമ്മിറ്റി (അഡ്‌ഹോക്) ചെയര്‍പേഴ്‌സണ്‍ കൂടിയായ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നിര്‍ദേശം നൽകി.

പദ്ധതി നിര്‍വ്വഹണത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ നിര്‍വഹണ നില പ്രത്യേകമായി യോഗം വിലയിരുത്തി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍  ലിറ്റി മാത്യൂ,  തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date