Post Category
ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന അവലോകന യോഗം 2025 മെയ് 6 ന് കാമിലോട്ട് കൺവെൻഷൻ സെൻ്ററിൽ നടക്കുകയാണ്. യോഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക അതിഥികൾക്ക് നിലവാരമുള്ള ഭക്ഷണം കവറിലാക്കി വിതരണം ചെയ്യുന്നതിന് ബേക്കറി/ഹോട്ടൽ ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഭക്ഷണ പദാർത്ഥത്തിൻറെ നിലവാരം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഐറ്റങ്ങളുടെ എണ്ണത്തിലോ തരത്തിലോ ചെറിയ മാറ്റം സാഹചര്യം അനുസരിച്ചു വരാവുന്നതാണ്. ഭക്ഷ്യ സാധനങ്ങൾ വൃത്തിയായ കവറിലാക്കി അതിഥികൾക്ക് വിതരണം ചെയ്യുന്നതിന്റെ തുകയാണ് ക്വാട്ട് ചെയ്യേണ്ടത്. ക്വട്ടേഷനുകൾ 2025 മെയ് 2 നു 5 മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 5.30 ന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0477 2251349
date
- Log in to post comments