Skip to main content

ആറന്മുള മണ്ഡലം: വിവിധ പദ്ധതികള്‍ക്ക് 4.09 കോടി രൂപയുടെ ഭരണാനുമതി

ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ  പ്രവൃത്തികളുടെ നിര്‍മാണത്തിന് 4.09 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ കോന്നി - വെട്ടൂര്‍ റോഡ് - 99 ലക്ഷം രൂപ, ഇലന്തൂര്‍ പഞ്ചായത്തില്‍ വരുന്ന  
ഇലന്തൂര്‍ - ഇടപ്പരിയാരം - മുക്കോട് റോഡ് - 69.58 ലക്ഷം രൂപ, ചെമ്പകത്തില്‍ പടി മലയിരിക്കും മുരുപ്പ് റോഡ് - 30 ലക്ഷം, കോയിപ്രം പഞ്ചായത്തിലെ താഴുമ്പാല്‍ പടി - പാലംമ്പറമ്പില്‍ പടി - പൂവത്തൂര്‍  ജംഗ്ഷന്‍ - മാവേലി വടക്കേതില്‍ ലിങ്ക് റോഡ് - 48.07 ലക്ഷം രൂപ, കുളനട പഞ്ചായത്തില്‍ വരുന്ന
ഉളനാട് - പോസ്റ്റ് ഓഫീസ് പടി - പാണില്‍ റോഡ് - 79.90 ലക്ഷം, ചിറവരമ്പ് കുളിഞ്ചിറ റോഡ് - 40 ലക്ഷം
പാണ്ടിശ്ശേരിപ്പടി - എബനേസര്‍ മാര്‍ത്തോമ്മ ചര്‍ച്ച് റോഡ് - 19.16 ലക്ഷം. കുളനട ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ 10 മീറ്റര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തി - 24 ലക്ഷം എന്നിവയ്ക്കാണ്  അനുമതി ലഭിച്ചത്.
പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് പ്രവൃത്തിയുടെ നിര്‍വഹണ ചുമതല. സാങ്കേതിക നടപടി ക്രമം പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന്
മന്ത്രി പറഞ്ഞു.
 

date