Skip to main content

അക്ഷരോന്നതി ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 11,ബുധന്‍)

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അക്ഷരോന്നതി പുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 11,ബുധന്‍) വൈകിട്ട് മൂന്നിന്  ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍  നിര്‍വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷയാകും. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവന്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍, ടിഡിഒ എസ് എ നജിം, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല എംപവര്‍മെന്റ് ഓഫീസര്‍ ഒ ശ്രീകല റിപ്പോര്‍ട്ട്  അവതരിപ്പിക്കും.
 

date