Skip to main content

അക്ഷയ സംരംഭകരെ തെരഞ്ഞടുക്കുന്നതിനുള്ള അപേക്ഷ 19 വരെ സമർപ്പിക്കാം

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈന് സേവനദാതാക്കളായ അക്ഷയ പദ്ധതി, ആലപ്പുഴ ജില്ലയിലെ 111 ലൊക്കേഷനുകളിലേയ്ക്ക് അക്ഷയ സംരംഭകരെ തെരഞ്ഞടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി  മാർച്ച് 19 വരെ ദീർഘിപ്പിച്ചു. 

സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 2026 ജനുവരി 1 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി  ബാധകമാണ്). ഓൺലൈനായിട്ടാണ് അപേക്ഷ നൽകേണ്ടത്. 
അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം /വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി -വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ്സൈറ്റ് : https://lbsedp.Ibscentre.in/akshaya26/

അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എൽ.ബി.എസ് ഹെൽപ് ലൈൻ നം: 0471 2560311, 0471 2560312, വാട്ട്സ് ആപ്പ്: 9400923669 എന്നീ നമ്പറുകളിലോ Ibscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. 

വിവരങ്ങൾ   അക്ഷയ പദ്ധതിയുടെ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0477 2248130,  2258135 നമ്പറുകളിലോ adpoalp.akshaya@kerala.gov.in എന്ന ഇ-മെയിൽ  വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

date