Post Category
കള്ള് വ്യവസായ തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതി; 21നകം അപേക്ഷിക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ പി പി ബി ) സഹകരണത്തോടെ അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ തൊഴിലാളികൾ ഐ.പി.പി.ബി അക്കൗണ്ട് എടുക്കേണ്ടതുണ്ട്. ഇതുവരെ അക്കൗണ്ട് എടുക്കാത്തവർ പോസ്റ്റ് ഓഫീസ് വഴി 200 രൂപ അടച്ച് അക്കൗണ്ട് തുടങ്ങണം. തുടർന്ന് അക്കൗണ്ട് പകർപ്പ്, ഫോൺ നമ്പർ, ജനനത്തീയതി, നോമിനിയുടെ വിവരങ്ങൾ എന്നിവ മാർച്ച് 21ന് മുമ്പായി ജില്ലാ ഓഫീസിൽ എത്തിക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0477-2267751.
date
- Log in to post comments