Skip to main content

*അധ്യാപക നിയമനം*

പട്ടികവർഗ വികസന ഓഫീസിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് മോഡൽ റസിഡന്റിൽ സ്കൂളുകളിൽ  വിവിധ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിലായി ഹൈ സ്കൂൾ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, എൽ.പി/ യു.പി അസിസ്റ്റന്റ്, എം.സി.ആർ.ടി തസ്തികകളിലേക്കാണ് നിയമനം നടത്തുക. പി.എസ്.സി നിർദിഷ്ട്ട യോഗ്യതയുള്ളവർക്ക് അപേക്ഷികാം. അപേക്ഷ ഫോം കൽപ്പറ്റ ഐ.റ്റി.ഡി.പി, സുൽത്താൻ ബത്തേരി-മാനന്തവാടി  ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, പൂക്കോട്-കണിയാമ്പറ്റ-നല്ലൂർനാട്-നൂൽപ്പുഴ-തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.  ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഏപ്രിൽ 15 വൈകിട്ട് അഞ്ചിനകം പ്രൊജക്റ്റ് ഓഫീസർ, ഐ.ടി.ഡി.പി ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ നൽകണം. ഫോൺ:  04936 202232 

date