Skip to main content

ഹൗസ്ബോട്ട് ഉടമകളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം 17ന്

കേരള ഹൈക്കോടതിയുടെ  2026 ഫെബ്രുവരി 20ലെ ഇടക്കാല ഉത്തരവ് പ്രകാരം വേമ്പനാട് കായലില്‍ സവാരി നടത്തുന്ന ഹൗസ്ബോട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ കേരള മാരിടൈം ബോര്‍ഡിന്റെ ഇന്‍സ്‌പെക്ഷന് ഹാജരാക്കേണ്ടതും, ഇൻലാൻഡ് വെസൽസ്  നിയമത്തിലെ സെക്ഷന്‍ 53(2) പ്രകാരം മലിനീകരണ പ്രതിരോധ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കേണ്ടതും അല്ലാത്തവ വേമ്പനാട് കായലില്‍ സര്‍വ്വീസ് നടത്തുവാന്‍ പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബോധവല്‍ക്കരണത്തിനുമായി മാര്‍ച്ച് 17ന് രാവിലെ 11 മണിക്ക് ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍  ഹൗസ്ബോട്ട് ഉടമകളുടെയും സംഘടനാ പ്രതിനിധികളുടെയും ഒരു യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നു. യോഗത്തില്‍ എല്ലാ ബോട്ടുടമകളും സംഘടനാ പ്രതിനിധികളും പങ്കെടുക്കേണ്ടതാണെന്ന് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
 

date