Skip to main content

*ട്രൈബൽ സ്കിൽ പാർക്ക് കെട്ടിട നിർമ്മാണം ഇന്ന് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും*

 

ജില്ലയിലെ പട്ടികവർഗ്ഗക്കാർക്ക് നൈപുണിവികസന തൊഴിൽ പരിശീലനങ്ങളും മത്സര പരീക്ഷാ പരിശീലനങ്ങളും നൽകാൻ ലക്ഷ്യമിടുന്ന ട്രൈബൽ സ്കിൽ പാർക്ക് കെട്ടിട നിർമ്മാണ ഉദ്ഘാടനം ഇന്ന് (മാർച്ച് 12) രാവിലെ 10 ന് അമ്പലവയൽ സെന്റ് മാർട്ടിൻ ഹാളിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവ്വഹിക്കും. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ്ഗ പ്രീ-മെട്രിക് ഹോസ്റ്റലിനു സമീപം 3.64 ഏക്കർ ഭൂമിയിലാണ് നിർമാണം ആരംഭിക്കുന്നത്. 
എം. എൽ. എ ഐ. സി ബാലകൃഷ്ണൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. സി കൃഷ്ണകുമാർ, സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുധ രാധകൃഷ്ണൻ, അംഗം യാശോദ ബാലകൃഷ്ണൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിനി തോമസ്, ഷെഫീഖ്, ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, അമൃദ് അഡ്മിനിസ്ട്രെറ്റീവ് ഓഫിസർ സി. ശിവശങ്കരൻ, ജില്ലാ പട്ടിക ജാതി വികസന ഓഫിസർ എം. മുകേഷ്, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർമാരായ കെ. കെ മോഹൻദാസ്, പി. കെ സതീഷ് കുമാർ, ഫിനാൻസ് ഓഫിസർ സാബു, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുക്കും.

 

date