Skip to main content

ചെന്നിത്തല തൃപ്പെരുന്തുറയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി സജി ചെറിയാൻ

*ചെന്നിത്തല തേവർകടവ് ആറ്റുമാലിൽ റോഡിന്റെ ഉദ്ഘാടനവും കൾവെർട്ടിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

ടൂറിസത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ചെന്നിത്തല തൃപ്പെരുന്തുറയെന്നും ഇവിടുത്തെ വാർഡുകളിലെ ജലാശയങ്ങളെക്കുറിച്ച് പഠിച്ച ശേഷം ടൂറിസത്തിന് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെന്നിത്തല തേവർകടവ് ആറ്റുമാലിൽ റോഡിന്റെ ഉദ്ഘാടനവും കൾവെർട്ടിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ചെന്നിത്തല തൃപ്പെരുന്തുറ മേഖലയിലെ വാർഡുകളുടെ മുഖച്ഛായ മാറ്റാൻ സാധിച്ചുവെന്നും ഇനിയും മുമ്പോട്ട് പോകാൻ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജിത ദേവരാജൻ, ജില്ലാ പഞ്ചായത്തംഗം ബിനി ജയിൻ, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ സഞ്ജീവൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ വിനു, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സിബു വർഗീസ്, മഞ്ജു എം രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ബെറ്റ്സി ജിനു,  ഷിബു കിളിയമൺതറയിൽ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചെന്നിത്തല വള്ളാംകടവ് സാമിത്തറ റോഡ് നിർമ്മാണ ഉദ്ഘാടനം, ചെന്നിത്തല കാരിക്കുഴി മൂലശ്ശേരിൽ റോഡ് നിർമ്മാണ ഉദ്ഘാടനം, പുലിയൂർ പ്ലാക്കോട് പുത്തൂർ റോഡ്, പാണ്ഡവൻപാറ കല്ലുവരമ്പ് ത്രിവേണി റോഡ്, ചെങ്ങന്നൂർ എഞ്ചിനിയറിംഗ് കോളേജിന് പുറകുവശം റോഡ്, മുളക്കുഴ കയ്പ്പശ്ശേരി കോക്കുന്നുമല റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.
 

date