Skip to main content

*കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങൾക്കുള്ള രണ്ടാംഘട്ട ധനസഹായം ഇന്ന്*

മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങൾക്കുള്ള രണ്ടാംഘട്ട  ധനസഹായം ഇന്ന് (മാർച്ച് 13) വിതരണം ചെയ്യും. കൽപ്പറ്റ ഹോട്ടൽ ഒഷിനിൽ രാവിലെ 11ന് നടക്കുന്ന പരിപാടി ബോർഡ് ചെയർമാൻ വി. ശശികുമാർ ഉദ്ഘാടനം ചെയ്യും. ബോർഡ് സെക്രട്ടറിയും അഡീഷണൽ ലേബർ കമ്മീഷണർ കെ. എം. സുനിൽ അധ്യക്ഷനാകും.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ബോർഡ് ഒന്നാംഘട്ട ധനസഹായമായി സഹായമായി 2024 സെപ്റ്റംബറിൽ 15,35,000 രൂപ വിതരണം ചെയ്തിരുന്നു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപയും, പെൻഷണർമാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും, പരിക്കേറ്റ അംഗങ്ങൾക്ക് 50,000 രൂപയും, മരണപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും, മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5,000 രൂപയുമാണ് വിതരണം ചെയ്തത്. 

 

date