Skip to main content

*ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: വിജയോത്സവം സംഘടിപ്പിച്ചു*

 

സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നടത്തിയ ഗൂഗിള്‍ ഷീറ്റ് സര്‍വേയിലൂടെ 4314 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇവരില്‍ 3633 പേര്‍ മികവുത്സവത്തില്‍ പങ്കെടുത്ത് വിജയിച്ചു. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ സാക്ഷരത മിഷന്‍ മുഖേനെ തുടര്‍വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച  പൊഴുതന ഗ്രാമപഞ്ചായത്ത്, കല്‍പറ്റ നഗരസഭ, പനമരം ഗ്രാമപഞ്ചായത്ത് എന്നിവക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എന്‍.ഐ.എല്‍.പി സര്‍വേയിലൂടെ 50 ലേറെ നിരക്ഷരരെ രജിസ്റ്റര്‍ ചെയ്ത വോളണ്ടറി ടീച്ചര്‍മാരേയും മുതിര്‍ന്ന സാക്ഷരത പഠിതാക്കളേയും ആദരിച്ചു. അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം എസ്.കെ.എം.ജെ തുല്യത പഠനകേന്ദ്രം ഏറ്റുവാങ്ങി ലഭിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. സുനില്‍ കുമാര്‍, കെ. ആര്‍ ജിതിന്‍, ബീന വിജയന്‍, കമല രാമന്‍, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ സ്വയ, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. എം സെബാസ്റ്റ്യന്‍, ടോട്ടം റിസോഴ്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ജെയ്ശ്രീകുമാര്‍, മഹിള സമഖ്യ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ വി.ഡി അംബിക എന്നിവര്‍ പങ്കെടുത്തു.

date