Skip to main content

*ഇ.പി.എഫ്. ഓര്‍ഗനൈസേഷന്‍ സ്‌പെഷ്യല്‍ റിക്കവറി ഡ്രൈവ്*

ഇ.പി.എഫ്. നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കുടിശ്ശികയുള്ള പി.എഫ്, കോണ്‍ട്രിബ്യൂഷന്‍, പലിശ, പിഴഎന്നിവ ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു. കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ക്കണം. അല്ലാത്തപക്ഷം നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റീജിയണല്‍ പി എഫ് കമ്മീഷണര്‍ അറിയിച്ചു. കുടിശ്ശിക അടച്ചു തീര്‍ത്ത സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വിവരങ്ങള്‍സഹിതം കോഴിക്കോട് ഇ.പി.എഫ്. റീജണല്‍ ഓഫീസ്, പാലക്കാട്, വയനാട് ജില്ലാ ഓഫീസുകള്‍, ബന്ധപ്പെട്ട ഏരിയ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 9847395126 (കോഴിക്കോട്), 9656910653 (വയനാട്), 8547889910 (പാലക്കാട്), 9846492272(മലപ്പുറം)

date