Post Category
*ഓഫീസ് അസിസ്റ്റന്റ് നിയമനം*
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക് താത്ക്കാലിക ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.
ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ് യോഗ്യത. ഉദ്യോഗാർഥികൾ അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി മാർച്ച് 19ന് വൈകിട്ട് അഞ്ചിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kelsa.keralacourts.in ൽ ലഭ്യമാണ്.
date
- Log in to post comments