Post Category
ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചാൽ കർശന നടപടി
ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടാൽ 1955 ലെ എസെൻഷ്യൽ കമ്മോഡിറ്റി ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്തു ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments