Skip to main content

വൈദ്യുതി വിതരണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായംകുളം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സൂക്ഷിപ്പും വിതരണവും സംബന്ധിച്ച ക്രമീകരണങ്ങളുടെ ഭാഗമായി  വൈദ്യുതി വിതരണ സംവിധാനം ഒരുക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു.   കായംകുളം നങ്ങ്യാർകുളങ്ങര ടി കെ എം എം  കോളേജിലേക്കാണ് സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത്. മുൻപരിചയവും ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്വന്തമായുള്ളതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. 

 മാർച്ച് 25 മുതൽ ഏപ്രിൽ 10  പോലീസ് ബന്തവസ്സിനും, ഇവിഎം  കമ്മീഷനിങ്ങിനും ആവശ്യമായ വൈദ്യുതി സംവിധാനങ്ങളും, ഏപ്രിൽ ആറു മുതൽ ഏപ്രിൽ 10 വരെ പോളിംഗ് സാധന വിതരണ സ്വീകരണത്തിനുള്ള  വൈദ്യുതി വിതരണ  സൗകര്യങ്ങളും ആണ് ഒരുക്കി നൽകേണ്ടത്. ക്വട്ടേഷനുകൾ മാർച്ച് 23ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. പ്രൊഫോമ ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാണ്.

date