Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകർ ജില്ലയിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ ജില്ലയിൽ എത്തി.
പ്രശാന്ത് കുമാർ ഝാ ഐ.ആർ.എസ് (ഫോൺ: 7511176556) അരൂർ, ചേർത്തല, ആലപ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകനാണ്. അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് എന്നീ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകയായി യോഗീത ശർമ്മ ഐ.ആർ.എ.എസ് (ഫോൺ: 7511176588) ചുമതലയേറ്റു. കായംകുളം,
-മാവേലിക്കര, -ചെങ്ങന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകയായി ഭാരതി ശർമ്മ ഐ.ആർ.എസ് (ഫോൺ: 7511176750) പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളും സ്ഥാനാർത്ഥികളുടെ ചെലവുകളും പരിശോധിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. പരാതിയുള്ളവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments