Skip to main content
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് നിരീക്ഷകർ സംസാരിക്കുന്നു

*തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി*

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇതുവരെ കാണിച്ച സഹകരണം വളരെ വലുതാണ്. എന്തെങ്കിലും പരാതികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ നേരിട്ട് അറിയിക്കാവുന്നതാണെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകരായ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, കനിക ഹസിജ, ഡോ. വിഷ്ണുകാന്ത എന്നിവര്‍  പറഞ്ഞു. 

 

ആബ്സെന്റീ വോട്ടര്‍മാരുടെ കാര്യത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുമെന്നും ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന വളന്റിയര്‍മാരെ സ്വന്തം വാര്‍ഡുകളില്‍ തന്നെ ഡ്യൂട്ടിക്ക് ഇടുന്നത് ഒഴിവാക്കുന്നകാര്യം ശ്രെദ്ധിക്കുമെന്നും നിരീക്ഷകര്‍ പറഞ്ഞു. 

 

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ടി വിനോദ്, കെ സുഗതന്‍, പി.കെ രാജന്‍, എന്‍.പി രജിത്, വി.പി വര്‍ക്കി, എം.ടി ഇബ്രാഹിം, വി.എ മജീദ്, ടി. മണി, കെ.ആര്‍ രാധാകൃഷ്ണന്‍, റസാഖ് കല്‍പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു. 

date