തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ ജില്ല പഞ്ചായത്ത് ഹാളിലെ എംസിഎംസി സെല്‍ സന്ദര്‍ശിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ജില്ല പഞ്ചായത്ത് ഹാളിൽ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെൽ പൊതുനിരീക്ഷകൻ പി മോഹൻഗാന്ധി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ അനി, മീഡിയ നോഡൽ ഓഫീസർ കെ.എസ് സുമേഷ് എന്നിവര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെല്ലിന്റെ നേതൃത്വത്തിൽ ഇതുവരെ തയ്യാറാക്കിയ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചു.
രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുമായാണ് ജില്ലയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടറാണ് എംസിഎംസി ചെയര്‍മാന്‍.
- Log in to post comments