പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണം
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം മുന്‍കൂര്‍ അംഗീകാരം വാങ്ങണം. തിരഞ്ഞെടുപ്പ് ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്കും അംഗീകാരം വാങ്ങേണ്ടതുണ്ട്.
മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ ചാനലുകള്‍, ബള്‍ക്ക് എസ്.എം.എസുകളും വോയ്സ് മെസേജുകളും, ഇ പേപ്പറുകള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേകള്‍, വെബ് സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍, സിനിമാ തിയേറ്ററുകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്കാണ് അനുമതി നേടേണ്ടത്.
ജില്ലാ മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റിക്ക് ഇതിനായി നിശ്ചിത മാതൃകയിൽ (ഫോം അനക്സർ എ) അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം പരസ്യത്തിന്റെ ഡിജിറ്റല്‍ പതിപ്പിന്റെയും സ്ക്രിപ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും സമര്‍പ്പിക്കണം. പരസ്യം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചെലവ് ഉള്‍പ്പെടെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.
കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന എം സി എം സി സെൻ്ററിലാണ് അപേക്ഷ നല്‍കേണ്ടത്.
മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഫോണ്‍ നമ്പർ-0477 – 2251349, 94475 17365. ഇമെയില്‍- mcmcalpy1@gmail.com
- Log in to post comments