Skip to main content

*ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് 737 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു*

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി അനധികൃത പരസ്യ സാമഗ്രികള്‍ നീക്കം ചെയ്യല്‍ നടപടികള്‍ ശക്തം. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 737 പ്രചാരണ സാമഗ്രികള്‍. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 186 പോസ്റ്ററുകള്‍, 19 ബാനറുകള്‍, 49 മറ്റ് പ്രചരണ ബോര്‍ഡുകള്‍എന്നിവയാണ് ഇന്ന് നീക്കം ചെയ്തത്.

നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധ നടത്തി. ഇതിനായി മൂന്ന് മണ്ഡലങ്ങളിലും പ്രത്യേക ചുമതലയുള്ള ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവിധ സ്‌ക്വാഡുകള്‍ വ്യാപക പരിശോധനകള്‍ നടത്തിവരികയാണെന്നും നിയമലംഘനം കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍, ചട്ടലംഘനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി അറിയിക്കാം. സി-വിജില്‍ ആപ്പ് വഴി ശനിയാഴ്ച 112 പരാതികളാണ് ലഭിച്ചത്. ഇതില്‍ 108 പരാതികളില്‍ നടപടി സ്വീകരിച്ചു.

date