Skip to main content

*ജില്ലയില്‍ ഏഴ് പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു*

വയനാട് ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 21) ഏഴ് പേര്‍ നാമനിര്‍ദേശ പത്രിക ലഭിച്ചു. കല്‍പറ്റ നിയമസഭ മണ്ഡലത്തില്‍ പ്രശാന്ത് കുമാര്‍ (ബിജെപി), അനില്‍കുമാര്‍ (ആര്‍ജെഡി), റഫീക് സി.എ (എഎപി), രാമന്‍കുട്ടി സി (ബിഎസ്പി) എന്നിവര്‍ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.കെ ബിനിയുടെ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.

സുല്‍ത്താന്‍ ബത്തേരി നിയമസഭ മണ്ഡലത്തില്‍ കവിത (ബിജെപി), എം.എസ് വിശ്വനാഥന്‍ (സിപിഐ(എം), ടി.കെ രമേശ് (സിപിഐ(എം) എന്നിവര്‍ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ തഹസില്‍ദാര്‍ സി. സുബൈര്‍ മുന്‍പാകെ പത്രിക നല്‍കി. മാനന്തവാടി നിയമസഭ മണ്ഡലത്തില്‍ ശനിയാഴ്ച നിര്‍ദേശ പത്രിക ലഭിച്ചില്ല.

date