നിയമസഭാ തെരഞ്ഞെടുപ്പ്: സമ്മതിദായക പ്രതിജ്ഞയെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വോട്ടർ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സമ്മതിദായക പ്രതിജ്ഞയെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോമ്പൌണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുജനങ്ങൾ ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകണമെന്നും നിർഭയമായും ആലോചിച്ചും വോട്ട് രേഖപ്പെടുത്തണമെന്നും ഉറപ്പുനൽകുന്ന ഔദ്യോഗിക സമ്മതിദായക പ്രതിജ്ഞ ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി എൻ അനി ചൊല്ലികൊടുത്തു. കളക്ടറ്റേറ്റ് ജീവനക്കാരും കുടുംബശ്രീ അംഗങ്ങളും പൊതുജനങ്ങളും പ്രതിജ്ഞയെടുത്ത് പരിപാടിയിൽ പങ്കാളികളായി. വോട്ടർ ബോധവൽക്കരണവും വോട്ടർ സാക്ഷരതയും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്വീപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രതിജ്ഞാ ചടങ്ങിന് സ്വീപ് നോഡൽ ഓഫീസർ പി കെ സൗമ്യ, ഇലക്ഷൻ സൂപ്രണ്ട് പി എ ഗ്ലാഡ്‌വിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
- Log in to post comments