Post Category
*നിധി ആപ്കെ നികാത്ത് 27ന്*
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിപാടി. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://forms.gle/tfJAjVXHVj41J6Zn6 മുഖേനെയോ സ്പോട്ട് രജിസ്‌ട്രേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2361293, 0495 2767893.
date
- Log in to post comments