Post Category
*വള്ളിയൂർക്കാവിൽ സർവെ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു*
വള്ളിയൂർക്കാവ് എക്സിബിഷൻ ആൻ്റ് ട്രേഡ് ഫെയറിൽ സർവേ വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കൂടെയായ സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ സർവെ സംബന്ധിച്ചും ആധുനിക സർവെ രീതികൾ, സർവേ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുമുള്ള അറിവുകൾ സ്റ്റാളിൽ നിന്നും ലഭിക്കും. വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, സർവേ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ഇസുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് പി.വി ജെന്നി, ഭൂരേഖാ തഹസിൽദാർ എൻ പ്രിയ, ഹെഡ് സർവേയർമാരായ പ്രബിൻ സി പവിത്രൻ, ഷാജൻ അബ്രഹാം, ഡിജിറ്റൽ സർവേ മാസ്റ്റർ ട്രെയിനി പി ദീപക്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments