Post Category
വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്ന് (27)
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്ന് (മാർച്ച് 27) ആരംഭിക്കും. കളക്ട്രേറ്റ് കോമ്പൗണ്ടിലുള്ള ഇലക്ഷന്‍ വെയര്‍ഹൗസില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വിതരണം നടക്കും. ഓരോ നിയോജക മണ്ഡലത്തിലേക്കും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങൾ അതാത് മണ്ഡലത്തിലെ വരണാധികാരികൾക്ക് കൈമാറും. വോട്ടിംഗ് യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ്ങ് റൂമുകളില്‍ സായുധ പോലിസ് കാവലില്‍ സൂക്ഷിക്കും.
date
- Log in to post comments