തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളുമായുള്ള നിരീക്ഷകരുടെ കൂടിക്കാഴ്ച
-ചെലവ് കണക്ക് പരിശീലനവും അന്നേ ദിവസം നടക്കും
ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളുമായുള്ള പൊതുനിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെയും കൂടിക്കാഴ്ച ഇന്നും നാളെയുമായി (മാർച്ച് 28, 29) നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച പരിശീലനവും ഈ ദിവസങ്ങളിൽ നടക്കും.
അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമായുള്ള നിരീക്ഷകരുടെ കൂടിക്കാഴ്ച മാർച്ച് 28-ന് (ഇന്ന്) രാവിലെ 10.30-ന് കളക്ടറേറ്റ് കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമായുള്ള കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് തഴക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കുന്നതിൽ വിശദമായ പരിശീലനം നൽകും. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാൻ കഴിയുന്ന തുക, തിരഞ്ഞെടുപ്പ് ചെലവുകൾ രേഖപ്പെടുത്തേണ്ട വിധം, കൃത്യമായ ചെലവുകൾ രേഖപ്പെടുത്തിയില്ലെങ്കിൽ നേരിടേണ്ട നടപടികൾ തുടങ്ങിയവയെ കുറിച്ച് പരിശീലനവേളയിൽ വിശദീകരിക്കുമെന്ന് എക്സ്പെൻഡീച്ചർ നോഡൽ ഓഫീസർ അറിയിച്ചു.
- Log in to post comments