എസൻഷ്യൽ സർവ്വീസ് വോട്ടർമാരുടെ വോട്ടിംഗ് ക്രമീകരണങ്ങൾ
എസൻഷ്യൽ സർവ്വീസിലുളളവരും ഫോറം 12 ഡിയിൽ പോസ്റ്റൽ ബാലറ്റിന് നൽകിയവരുമായ വോട്ടർമാർക്ക് അവരവരുടെ വോട്ടുളള നിയോജക മണ്ഡലത്തിൽ പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ (പി വി സി ) ഏപ്രിൽ മൂന്ന് , നാല്, അഞ്ച് തീയതികളിൽ നേരിട്ട് എത്തി ബാലറ്റിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ട് ചെയ്യാനായി എത്തുന്നവർ വോട്ടേഴ്‌സ് ഐ ഡി (എപിക് ) അഥവ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഒരു തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതേണ്ടതാണ്.
പി വി സി സെന്ററുകൾ ചുവടെ.
102 അരൂർ
എൻ.എസ്.എസ് കോളേജ്, പള്ളിപ്പുറം
103 ചേർത്തല
സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
104 ആലപ്പുഴ
സെന്റ് ജോസഫ്‌സ് കോളേജ് , ആലപ്പുഴ.
105അമ്പലപ്പുഴ
എസ്.ഡി.കോളേജ് , ആലപ്പുഴ.
106 കുട്ടനാട്
സെന്റ് മേരീസ് എച്ച്.എസ്.എസ്., ചമ്പക്കുളം
107 ഹരിപ്പാട്
ഗവണ്മെന്റ് എച്ച്.എസ്.എസ്. ഹരിപ്പാട്
108 കായംകുളം
ടി.കെ.എം.എം കോളേജ് ,നങ്ങ്യാർകുളങ്ങര.
109 മാവേലിക്കര
ബിഷപ്പ്മൂർ കോളേജ്, മാവേലിക്കര.
110 ചെങ്ങന്നൂർ
ക്രിസ്റ്റ്യൻ കോളേജ്, ചെങ്ങന്നൂർ
മേൽപ്പറഞ്ഞത് കൂടാതെ പോളിംഗ് ഇതര ഇലക്ഷൻ ഡ്യൂട്ടിയിൽ നിയുക്തരായവരും പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തുവാൻ കഴിയാത്തവരുമായ ഗവൺമെന്റ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ മുതലായവരിൽ ഫോറം 12 ൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് , ആലപ്പുഴ എസ്.ഡി. കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ഡെസിഗ്‌നേറ്റഡ് വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിൽ ഏപ്രിൽ ആറ് , ഏഴ് തീയതികളിൽ വോട്ട് രേഖപ്പെടുത്തുവാൻ കഴിയും. വോട്ടർമാർ എപിക് അഥവ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഒരു തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതേണ്ടതാണ്.
- Log in to post comments