Skip to main content
മെലപ്ര കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷ പ്രസംഗം നടത്തുന്നു

താലൂക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെ വികസനം: മന്ത്രി വീണാ ജോര്‍ജ് മൈലപ്ര കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി കെട്ടിടം നാടിന് സമര്‍പ്പിച്ചു

താലൂക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെ ആരോഗ്യ മേഖലയില്‍ വികസനം ദൃശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. മൈലപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.
സംസ്ഥാനത്ത് ഒട്ടാകെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റത്തിന്റെ ഉദാഹരണമാണ് മൈലപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം. ജന്മനാട്ടിലെ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം സാധ്യമായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മൈലപ്രയുടെ മുഖം മാറിയതായി അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു . കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ വലിയ മാറ്റം വന്നു. മണ്ണാറകുളഞ്ഞി ഷോപ്പിംഗ് കോംപ്ലക്സില്‍ ഹോമിയോ, ആയുര്‍വേദ, വെറ്ററിനറി ആശുപത്രികള്‍ക്ക് സ്വന്തമായി ഇടം ഒരുക്കുമെന്നും
എംഎല്‍എ പറഞ്ഞു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പെടുത്തി 1.43 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. 4456 ചതുരശ്ര അടിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ കാത്തിരിപ്പ് കേന്ദ്രം, നിരീക്ഷണ മുറി, ഒ പി രജിസ്ട്രേഷന്‍, പ്രീ ചെക്ക്, രണ്ട് ഒ പി മുറികള്‍, ഇഞ്ചക്ഷന്‍ മുറി, ഡ്രെസ്സിംഗ് റൂം, നേഴ്സിംഗ് സ്റ്റേഷന്‍, ഫാര്‍മസി വെയിറ്റിങ് ഏരിയ, ഫാര്‍മസി ആന്റ് ഫാര്‍മസി സ്റ്റോര്‍, ലാബ്, സാമ്പിള്‍ കളക്ഷന്‍ റൂം എന്നീ സൗകര്യങ്ങളുണ്ട് .
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ തുണ്ടിയത്ത്, വൈസ് പ്രസിഡന്റ് ശോശാമ്മ ജോണ്‍സണ്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജു സാമുവേല്‍, പി കെ ഗോപി, ലില്ലികുട്ടി ജോണ്‍, പഞ്ചായത്തംഗങ്ങളായ സി ആര്‍ രഞ്ചു, പി എം മനു, തോമസ് പി ജോണ്‍, ശോശാമ്മ തോമസ്, സിബി ജേക്കബ് തോമസ്, സി ദിവ്യ, രമാദേവി,. പുഷ്പലത രാധാകൃഷ്ണന്‍, ജോണ്‍ എം സാമുവേല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സാജു മണിദാസ്, ലിബു മാത്യു, പ്രദീപ് മോഹന്‍, എന്‍എച്എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍,  മൈലപ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അമല സൂസന്‍ സഖറിയ എന്നിവര്‍ പങ്കെടുത്തു.

date