Skip to main content

കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് (മാര്‍ച്ച് 12, വ്യാഴം) നിര്‍വഹിക്കും

കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 12, വ്യാഴം) വൈകിട്ട് നാലിന് പുല്ലാട് പൂവത്തൂര്‍ ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എംപി, മാത്യു ടി തോമസ് എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി കെ രാമചന്ദ്രന്‍ നായര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, കോയിപ്രം, എഴുമറ്റൂര്‍, ഇരവിപേരൂര്‍, പുറമറ്റം, തോട്ടപ്പുഴശേരി, കല്ലൂപ്പാറ, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വര്‍ഗീസ് ഈപ്പന്‍, അനില്‍ പൈക്കര, വി സി ബിജിമോള്‍, റെനി സനില്‍, എല്‍സി ക്രിസ്റ്റഫര്‍, ജ്ഞാനമണി മോഹന്‍, എം ജി വിജയന്‍, ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ്, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജല അതോറിറ്റി ദക്ഷിണ മേഖല ചീഫ് എഞ്ചിനീയര്‍ സുരജ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കോയിപ്രം, എഴുമറ്റൂര്‍, ഇരവിപേരൂര്‍, പുറമറ്റം, തോട്ടപ്പുഴശേരി, കല്ലൂപ്പാറ, കുന്നന്താനം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി സഹായിക്കും. ജല ജീവന്‍ മിഷനിലൂടെ 260 കോടി രൂപയാണ് ചെലവ്. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണിത്. ഇന്റേക് വെല്‍, ജല ശുദ്ധീകരണ ശാല എന്നിവ നിര്‍മിക്കുന്നതിന് 10.58 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് ജല അതോറിറ്റിക്ക് കൈമാറിയിരുന്നു. 40 ദശലക്ഷം ശേഷിയുള്ള ജല
ശൂദ്ധീകരണ ശാല, 12 മീറ്റര്‍ വ്യാസമുള്ള ഇന്റേക്ക് വെല്‍, പമ്പിങ്ങ് ലൈന്‍, ടാങ്കുകള്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവയടങ്ങുന്ന 109.5 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
 

date