Skip to main content

പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കണം

ജില്ലയിലെ പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിന് എല്ലാ ഗ്യാസ് എജന്‍സികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗാര്‍ഹിക/ ഗാര്‍ഹികേതര സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് യഥാസമയം സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. വീടുകളില്‍ സിലിണ്ടര്‍എത്തിച്ചു നല്‍കുന്നതിന്  ഗ്യാസ് എജന്‍സി ഡെലിവറി ബോയ്‌സിന് കര്‍ശന നിര്‍ദേശം നല്‍കണം. വീടുകളില്‍ എത്തിക്കാതെ വഴിയരികില്‍ കൂട്ടമായി സൂക്ഷിച്ചിട്ടുള്ള സിലിണ്ടര്‍  പിടിച്ചെടുത്ത് കുറ്റക്കാര്‍ക്കെതിരെ  ഗാര്‍ഹിക  പാചക വാതക വിതരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടര്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്  ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുവിപണികളില്‍ കര്‍ശന പരിശോധന നടത്തും. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡെലിവറി ചാര്‍ജ്  ഉള്‍പ്പെടെയുള്ള തുക മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാവൂ. അല്ലാത്തപക്ഷം കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ല  കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date