Skip to main content

മെന്‍സ്ട്രല്‍ കപ്പ് വിതരണം

ആര്‍ത്തവ ശുചിത്വത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ്  ഷീല വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അനിത മധു അധ്യക്ഷയായി. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ കെ.കെ കല മോള്‍, വാര്‍ഡ് അംഗങ്ങളായ കെ.ജി. സുധാമ്മ, ഷൈനി ജോണ്‍ വര്‍ഗീസ്, രാധ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  75 കുടുംബശ്രീ അംഗങ്ങള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു.
 

date