Skip to main content

കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 14)

കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 14) വൈകിട്ട് നാലിന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പെടുത്തി 6.62 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിടം, 1.17 കോടി രൂപയില്‍ അഞ്ചുമുക്ക് സാറുമുക്ക് റോഡ്, 30 ലക്ഷം രൂപയില്‍ സ്റ്റേഡിയം കുരങ്ങയം റോഡ്, ഒരു കോടി രൂപ വീതം ചെലവഴിച്ച് കൂടല്‍ സ്റ്റേഡിയം നവീകരണം, രാക്ഷസന്‍ പാറ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.  ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാല്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേഷ്, വൈസ് പ്രസിഡന്റ് ബോബി റോയ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാഞ്ഞിരമുകള്‍ പാലം നിര്‍മാണോദ്ഘാടനം വൈകിട്ട് 4.30 ന്  കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും.

date