Post Category
നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 9,77,921 വോട്ടര്‍മാര്‍
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,77,921.
സ്ത്രീകള്‍ 5,09,792, പുരുഷന്മാര് 4,68,124, ട്രാന്‍സ്ജെന്‍ഡര്‍ 5 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,14,575 പേര്. കുറവ് റാന്നി, 1,75,565. അടൂര്‍, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം ജില്ലയില്‍ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂര്‍ 821, കോന്നി 557, റാന്നി 564.
date
- Log in to post comments