കാര്‍ഷിക പരിശീലന ആവശ്യകതാ സര്‍വേ
കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കാര്‍ഷിക പരിശീലനാവശ്യകതാ സര്‍വേക്ക് തുടക്കമായി. നിലവിലെ കൃഷി രീതികളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും കര്‍ഷകര്‍ക്കുള്ള അറിവും പരിശീലന ആവശ്യങ്ങളും കൃത്യമായി മനസിലാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം.
രണ്ട് രീതികളിലാണ് വിവരശേഖരണം. സര്‍വേ പ്രതിനിധികള്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും സര്‍വേയില്‍ പങ്കുചേരാം.
കാലാവസ്ഥാ അതിജീവന കൃഷിരീതികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങള്‍ നേരില്‍ കണ്ട് പഠിക്കുന്നതിനുള്ള അവസരവും കര്‍ഷകര്‍ക്ക് ലഭിക്കും.
https://forms.gle/aszNxiwUFeDAXnYQ6 എന്ന ലിങ്കിലൂടെ കര്‍ഷകര്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം.
ഫോണ്‍: 8589996464.
- Log in to post comments