Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ച്ച് 21 ന് മുമ്പ് അപേക്ഷിക്കണം

അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗാര്‍ഥികളില്‍ തപാല്‍ വോട്ട് ചെയ്യേണ്ടവര്‍ ഫോം 12 ന്റെ പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് മാര്‍ച്ച് 21ന് (ശനി) മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റുകളില്‍ എത്തി ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.
 

date