നിയമസഭ തിരഞ്ഞെടുപ്പ് : ആപ്പുകള്‍ സജ്ജം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി സമര്‍പ്പിക്കുന്നതിനും നടപടിക്രമം എളുപ്പമാക്കുന്നതിനും ജില്ലയില്‍ ആപ്പുകള്‍ സജ്ജം.
സി വിജില്‍
പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് 'സി വിജില്‍' ആപ്പ് ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനം ആപ്പിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാം. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയും മറ്റും ചിത്രം എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരാതി അറിയിക്കാം. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.
സുവിധ
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ നടത്തുന്നതിന് ഇലക്ഷന് കമ്മീഷന് ആരംഭിച്ച ഡിജിറ്റല്‍ സംവിധാനമാണ് സുവിധ ആപ്പ്. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആപ്പ് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതി എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. റാലി, പൊതുയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാന്‍ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയവ ആപ്പിലൂടെ ലഭ്യമാകും.
- Log in to post comments