Post Category
തിരഞ്ഞെടുപ്പ് പ്രചാരണ ഹാള്‍ ബുക്കിംഗ്: വിവരം രേഖാമൂലം അധികൃതരെ അറിയിക്കണം
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളും അവരുടെ ഏജന്റുമാരും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരിപാടിക്ക് ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ബുക്ക് ചെയ്യുമ്പോള്‍ ഓഡിറ്റോറിയം ഉടമസ്ഥര്‍ ബന്ധപ്പെട്ട വിവരം ഉദ്യോഗസ്ഥരെ അറിയിക്കണം. പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെട്ട നിയോജക മണ്ഡലം ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍ക്ക് രേഖാമൂലം വിവരം നല്‍കണം. തിരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് ബുക്കിംഗ് വിവരങ്ങളും ഉദ്യോഗസ്ഥരെ അറിയിക്കണം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ 1951 ജനപ്രാതിനിധ്യ നിയമപ്രകാരം നിയമനടപടി സ്വീകരിക്കും.
date
- Log in to post comments