Post Category
നിയമസഭ തിരഞ്ഞെടുപ്പ് : ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ വീല്‍ചെയര്‍ സൗകര്യം
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും 85 കഴിഞ്ഞ വയോജനങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച മൊബൈല്‍ ആപ്ലിക്കേഷനായ ഇസിഐ നെറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് വീല്‍ചെയര്‍, വാഹന സൗകര്യം എന്നിവ ആവശ്യപ്പെടാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇസിഐ നെറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പോളിങ് ബൂത്ത് കണ്ടെത്തല്‍, സ്ഥാനാര്‍ഥികളുടെ വിവരം, വോട്ടര്‍മാരുടെ വിവരം, വോട്ട് രേഖപ്പെടുത്താന്‍ വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍, വാഹനം എന്നീ സേവനം ആപ്പില്‍ ലഭിക്കും. ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയേണ്ടത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ നോഡല്‍ ഓഫീസര്‍ ബന്ധപ്പെടുകയും ആവശ്യകത വിലയിരുത്തി മാനദണ്ഡ പ്രകാരം സേവനം ഉറപ്പാക്കും.
date
- Log in to post comments