Skip to main content

വോട്ടിംഗ് മെഷീനില്‍ ബ്രെയിലി ലിപിയും

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ബ്രെയിലി ലിപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തും.  85 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും. ഹോം വോട്ടിങ്ങിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12 ഡി ഫോറം ബി.എല്‍.ഒ.മാര്‍ വഴി വരണാധികാരിക്ക് സമര്‍പ്പിക്കാം. ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് പോളിംഗ് ബൂത്ത് സജ്ജീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക റാമ്പും വീല്‍ചെയറും കുടിവെള്ളവും ഉറപ്പുവരുത്തും.
 

date