Skip to main content

ജില്ലയില്‍ 25 പ്രശ്‌നബാധിത ബൂത്ത്

പത്തനംതിട്ട ജില്ലയില്‍ 25 പ്രശ്‌നബാധിത ബൂത്തും 163 പ്രശ്‌നസാധ്യത ബൂത്തും. അടൂര്‍ - 13 , തിരുവല്ല-നാല് , കോന്നി-നാല് , റാന്നി - നാല് എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ കണക്ക്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തുന്നതു മുതലുള്ള നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കാണാന്‍ കഴിയും വിധമുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത ബൂത്തുകളില്‍ റെക്കോഡിംഗ് ഉള്ള സിസിടിവി സജ്ജമാക്കും.
ജില്ലയില്‍ 163 പ്രശ്‌ന സാധ്യത ബൂത്തുകളുമുണ്ട്. ആറന്മുള -54, അടൂര്‍ - 43, തിരുവല്ല-22 , കോന്നി-38, റാന്നി - ആറ് എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ കണക്ക്.
 

date