Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : വോട്ട് ഏത് ബൂത്തില്‍ ചെയ്യണമെന്ന് അറിയാം

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്് സമ്മതിദായകര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോയെന്നും ഏതാണ് പോളിങ് ബൂത്തെന്നും ഓണ്‍ലൈനായി സ്വയം കണ്ടെത്താം. വിവരങ്ങള്‍ മൂന്ന് രീതിയില്‍ പരിശോധിക്കാനാകും. ആദ്യമായി https://electoralsearch.eci.gov.in/ എന്ന പേജില്‍ പ്രവേശിച്ച് സെര്‍ച്ച് ബൈ എപിക് (search by epic) ഓപ്ഷന്‍ തിരഞ്ഞെടുത്ത് എപിക് നമ്പര്‍ നല്‍കി സംസ്ഥാനം തിരഞ്ഞെടുത്താല്‍ മണ്ഡലം, ബൂത്ത് എന്നിവയുടെ വിവരം ലഭിക്കും. രണ്ടാമത്തെ രീതി ഇതേ പേജില്‍ സെര്‍ച്ച് ബൈ ഡീറ്റെയില്‍സ് തിരഞ്ഞെടുക്കണം. ശേഷം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്/ ജനന തീയതി നല്‍കണം. അടുത്ത കോളത്തില്‍ വോട്ടര്‍പ്പട്ടികയിലെ ബന്ധുവിന്റെ പേര് നല്‍കണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നല്‍കിയാല്‍ വിവരം ലഭ്യമാകും. മൂന്നാമത്തെ രീതിയായി സെര്‍ച്ച് ബൈ മൊബൈല്‍ ഓപ്ഷനിലൂടെ വോട്ടര്‍പ്പട്ടികയുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് വിവരം അറിയാന്‍ സാധിക്കും. സംസ്ഥാനം തിരഞ്ഞെടുത്ത് മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കിയാല്‍ ഒടിപി ലഭിക്കും. ഇതിലൂടെ വോട്ടര്‍ക്ക് ആവശ്യമായ വിവരം ലഭിക്കും. https://www.ceo.kerala.gov.in/voters-corner എന്ന ലിങ്കിലൂടെയും വിവരങ്ങള്‍ ലഭിക്കും.

date