ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയും
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ റാന്നി, മല്ലപ്പളളി, തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 10 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ കസ്റ്റഡിയില്‍ എടുത്തു. കുറ്റക്കാര്‍ക്കെതിരെ 1955 അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നര്‍പടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പാചക വാതക വിതരണത്തില്‍ ആശങ്ക വേണ്ടന്നും ബുക്ക് ചെയ്തിട്ടുളള എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറുകള്‍ വീട്ടില്‍ നേരിട്ട് എത്തിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഗാര്‍ഹിക പാചക വിതരണം സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെ കണ്‍ട്രോള്‍ റൂമുകളിലോ അറിയിക്കാം.
കണ്‍ട്രോള്‍ റുമുമായി ബന്ധപ്പെട്ട നമ്പരുകളും ഇ-മെയില്‍ വിലാസവും
ജില്ലാ സപ്ലൈ ആഫീസ്, പത്തനംതിട്ട - 0468 2222612 dsopta1@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, കോഴഞ്ചേരി- 0468 2222212 tsokzy@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, അടൂര്‍ - 0473 4224856 tsoadoor9@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, തിരുവല്ല - 0468 2761327 taluksupplyofficethiruvalla@ gmail.com താലൂക്ക് സപ്ലൈ ആഫീസ്, റാന്നി - 0473 5227504 rannitso@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, മല്ലപ്പളളി - 0469 2782374 tsomallappally@gmail.com
താലൂക്ക് സപ്ലൈ ആഫീസ്, കോന്നി - 0468 2246060 supplyoffocekonni@gmail.com
വാണിജ്യ സിലിണ്ടറുകള്‍ മുന്‍ഗണനാ ക്രമത്തില്‍ വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സജ്ജമാക്കിയിട്ടുളള പോര്‍ട്ടല്‍ മുഖേന വേണം അപേക്ഷിക്കേണ്ടത്. പോര്‍ട്ടലിന്റെ വിലാസം www.lpgtrackerkerala.in .
അവശ്യ സര്‍വീസായ ആശുപത്രി കാന്റീന്‍, ശ്മാനങ്ങള്‍ , സ്‌കൂള്‍ കാന്റീന്‍, സമൂഹ അടുക്കളകള്‍ , മറ്റ് ഇതര സമാന സ്വഭാവമുളള സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അവരുടെ ദിവസ ആവശ്യകത പൂര്‍ണമായും രണ്ടാം അവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുന്ന തട്ടുകട, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ധാബകള്‍, റെസ്റ്റോറെന്റുകള്‍ എന്നീ വിഭാഗത്തില്‍ ഉളളവര്‍ക്ക് ദൈനംദിന ആവിശ്യങ്ങളുടെ 40ശതമാനം വാണിജ്യ സിലിണ്ടറുകളും ലഭിക്കും. ഉപഭോക്താക്കള്‍ അതാത് ഗ്യാസ് ഏജന്‍സികള്‍ മുഖേനെ ബുക്ക് ചെയ്യണം. പിഎന്‍ജി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വകുപ്പുകളുടെയും സിറ്റി ഗ്യാസ് കമ്പനികളുടെ പ്രതിനിധികളുടെയും സംയുക്ത അവലോകന യോഗം മാര്‍ച്ച് 28 വൈകിട്ട് മൂന്നി ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.
- Log in to post comments