Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്

തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹ്. നേരിട്ടോ സമൂഹ മാധ്യമങ്ങളിലൂടെയോ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു രീതിയിലും പങ്കെടുക്കരുത്. സമൂഹ മാധ്യമ അക്കൗണ്ടിലൂടെ സ്ഥാനാര്‍ഥികള്‍ പ്രചരിപ്പിക്കുന്ന വോട്ടഭ്യര്‍ഥനയോ മറ്റു തിരഞ്ഞെടുപ്പ് പരസ്യങ്ങളോ പങ്കുവയ്ക്കരുത്. പരസ്യപ്രചാരണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറി നില്‍ക്കണമെന്നും  അദ്ദേഹം അറിയിച്ചു.
 

date