Skip to main content

**സ്ഥാനാർത്ഥികളുടെ വരവ്-ചെലവുകണക്ക് രജിസ്റ്ററുകളുടെ പരിശോധന**

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ്-ചെലവുകണക്ക് രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 30, ഏപ്രിൽ മൂന്ന്, ആറ് തിയ്യതികളിൽ കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ എക്‌സ്‌പെൻഡിച്ചർ ഒബ്സർവർ നിർവഹിക്കും. മാർച്ച്  30ന് നടക്കുന്ന  ആദ്യഘട്ട പരിശോധനക്ക്‌ കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ രാവിലെ 10.30 നും മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ഉച്ചയ്ക്ക് 1.30 നും സുൽത്താൻ ബത്തേരി മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ വൈകിട്ട് മൂന്നിനും എത്തിച്ചേരണം.

രണ്ടാംഘട്ട പരിശോധന ഏപ്രിൽ മൂന്നിനും അന്തിമ പരിശോധന ഏപ്രിൽ ആറിനും ഇതേ സമയക്രമത്തിൽ നടത്തും. സ്ഥാനാർത്ഥികളോ/ അംഗീകൃത ഏജന്റുമാരോ നിശ്ചിത മാതൃകയിൽ പൂർണ്ണമായി പൂരിപ്പിച്ച രജിസ്റ്ററുകൾ അനുബന്ധ രേഖകൾ, വൗച്ചറുകൾ, ബില്ലുകൾ സഹിതം പരിശോധനയ്ക്ക് എത്തണം.

 

date